വിശ്രമകേന്ദ്ര നിര്‍മ്മാണോദ്ഘാടനം തിങ്കളാഴ്ച

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം തിങ്കളാഴ്ച. മൂവാറ്റുപുഴ പിഡബ്ല്യുഡി കോംപ്ലക്സിന് സമീപം അഞ്ചു കോടി രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നത്. തിങ്കളാഴ്ച 12ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയസ് ഉദ്ഘാടനം നിര്‍വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം മധ്യമോഖല സൂണ്ട്രിംഗ് എഞ്ചിനീയര്‍ ശ്രീമാല വി.കെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ്, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ എല്‍ദോ എബ്രഹാം, ജോസഫ് വാഴക്കന്‍, ബാബു പോള്‍, ജോണി നെല്ലൂര്‍, ഗോപി കോട്ടമുറിക്കല്‍, മറ്റ് ജനപ്രതിനിധികള്‍ സാമൂഹ്യ രാഷ്ട്രീയ പ്രമുഖ തുടങ്ങിയവര്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!