ശ്രീമൂലം യൂണിയന്‍ ക്ലബ്ബില്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

മൂവാറ്റുപുഴ: ശ്രീമൂലം യൂണിയന്‍ ക്ലബ്ബില്‍ 2023 – 2025 വര്‍ഷ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ശ്രീമൂലം ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് തോമസ് പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റും ക്ലബ്ബ് രക്ഷാധികാരിയമായ സജീവ് മാത്യൂ സത്യവാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറിയായി ജോസ് വര്‍ക്കി കാക്കനാട്ട്, അഡ്വ. ഒ.വി അനീഷ് (ട്രഷറാര്‍), ദീപു ജയറാം (വൈസ് പ്രസിഡന്റ്), ബിനോ കെ. ചെറിയാന്‍ (ജോ.സെക്രട്ടറി) കമ്മറ്റിയംഗങ്ങള്‍ ആയി ഒ.പി ബേബി, ബി.ബി കിഷോര്‍, പി.സി. ഷാജി, ഹിപ്‌സണ്‍ എബ്രഹാം, ഷെറിമോന്‍ ചാലക്കര, പ്രശാന്ത് കെ.എന്‍ എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു.

Back to top button
error: Content is protected !!