നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചാലിക്കടവ് പാലത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ തേനി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി അടച്ച ചാലിക്കടവ് പാലത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. ആഗസ്റ്റ് നാലിനാണ് റോഡ് നിര്‍മ്മാണത്തിനായി രണ്ടുമാസത്തേക്ക് പാലം പൂര്‍ണ്ണമായും അടച്ചത്. മൂവാറ്റുപുഴയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പണി ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നും, റോഡ് നിര്‍മ്മാണത്തിന്റെ നിലവാരത്തില്‍ യാതെരുവിധ ക്രമക്കേടുമില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം തുറന്നു നല്‍കുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും കാലാവസ്ഥ അനുകൂലമായാല്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനു മുന്‍പേ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും എംഎല്‍എ പറഞ്ഞു. ചാലിക്കടവ് പാലത്തിന്റെ കിഴക്കേക്കര ഭാഗത്തും റേഷന്‍കട കവലയിലും കോണ്‍ക്രീറ്റ് ബീറ്റുകള്‍ ഉപയോഗിച്ചാണ് റോഡ് അടച്ചിരിക്കുന്നത്. ചാലിക്കടവ് പാലം അടച്ചതോടെ നഗരത്തില്‍ വന്‍ ഗതഗതകുരുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമായതോടെ ജനങ്ങളും, വ്യാപരികളുമടക്കം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

 

Back to top button
error: Content is protected !!