ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: നഗരസഭ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ജനകീയകൂട്ടായിമ കൃഷിഭവനുമായി സഹകരിച്ച് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പിപി എല്‍ദോസ്, ജോളി, ഒ.വി അനീഷ്,സിനോജ്, റെജി, റാം മോഹന്‍,സുരേഷ്,സി.റാണിറ്റ്, സി.ജെസ്സിന്‍,തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!