രണ്ടാം പ്രസവത്തിൽ രണ്ട് കിടാരികൾക്ക് ജന്മം നല്കിയ പശു നാടിന് കൗതുകമായി

 

കോലഞ്ചേരി:മക്കൾ ഒന്നല്ല …. രണ്ടാണ്. രണ്ടാം പ്രസവത്തിൽ രണ്ട് കിടാരികൾക്ക് ജന്മം നല്കിയ പശു നാടിന് കൗതുകമായി.മീമ്പാറ തച്ചക്കോട്ടിൽ ക്ഷീര കർഷകനായ മോഹനന്റെ ക്രോസ് ഇനത്തിലുള്ള പശുവാണ് ആൺ-പെൺ കിടാരികൾക്ക് ജന്മം നല്കിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അര മണിക്കൂർ ഇടവിട്ട് രണ്ട് കിടാക്കൾക്ക് പശു ജന്മം നല്കി. പശുവിനെ നോക്കിയ ഡോക്ടർ അടക്കം നിരവധിയാളുകളാണ് വാർത്തയറിഞ്ഞ് സന്തോഷം പങ്കിടാൻ എത്തിയതെന്നും മോഹനൻ പറയുന്നു.

(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി

Back to top button
error: Content is protected !!