അയല്‍പക്കംകോലഞ്ചേരി

കോലഞ്ചേരിയുടെ ഹൃദയഭാഗത്ത് `പൈപ്പിൻ ചുവട്ടിലെ മാലിന്യ കൂമ്പാരം´….

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി:കുടിവെള്ളം തരും പൈപ്പിൻ ചുവട്ടിലും മാലിന്യനിക്ഷേപം തന്നെ മനുജന് കുതുകം. “ക്ലീൻ ” കേരള എവിടേയും കൊട്ടിഘോഷിക്കപ്പെടുമ്പോഴും കോലഞ്ചേരിയിൽ ഇതിൻ്റെ വികൃത മുഖമാണ് ദൃശ്യമാകുന്നത്. വഴിയാത്ര ക്കാരുൾപ്പടെ നൂറ് കണക്കിന് ആളുകൾ കടന്ന് പോകുന്ന കോലഞ്ചേരിയുടെ ഹൃദയഭാഗത്താണ് മാലിന്യകൂമ്പാരം കൊണ്ടിട്ടിരിക്കുന്നത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരികളും ആവശ്യക്കാരും ആശ്രയിക്കുന്ന കുടിവെള്ളം കിട്ടുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പിനോട് ചേർന്നാണ് ആഴ്ച്ചകളായി മലിന്യം കൊണ്ടിട്ടിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ചെറിയ തുക ഈടാക്കി പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്ന പൂതൃക്ക പഞ്ചായത്തിൻ്റെ അധികാര പരിധിയിൽ വരുന്ന സ്ഥലത്താണ് ഇരുട്ടിൻ്റെ മറവിൽ ആരോ സാമൂഹ്യ ദ്രോഹ നടപടികൾ ചെയ്തിട്ടുള്ളത്. ​ പഞ്ചായത്തിൻ്റെ പരിധിയിലുള്ള ചില സ്ഥലങ്ങളിലും ഇത്തരത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നുണ്ട്. വിഷയത്തിൽ അധികാരികൾ ശക്തമായ നടപടി കൈകൊള്ളണമെന്നാണ് നാട്ടുകാരുടേയും
വഴിയാത്രക്കാരുടേയും ആവശ്യം.

 

Back to top button
error: Content is protected !!
Close