നഗരസഭയിലെ 28-ാം വാര്‍ഡില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി അനുമോദനയോഗം സംഘടിപ്പിച്ചു

മൂവാറ്റുപുഴ നഗരസഭയിലെ 28-ാം വാര്‍ഡില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനയോഗം സംഘടിപ്പിച്ചു. 28-ാം വാര്‍ഡിലെ വിരമിച്ച ഉദ്യോഗസ്ഥരും, മുതിര്‍ന്ന പൗരന്മാരുമാണ് അവാര്‍ഡുകള്‍ നല്‍കിയത്. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗരന്മാരെമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ആശയമാണ് ഇത്തരത്തിലുള്ള അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കാന്‍ കാരണമെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ജിഎച്ച്എസ്എസ് പേഴയ്ക്കാപ്പിള്ളി പിടിഎ പ്രസിഡന്റും മോട്ടിവേഷണല്‍ സ്പീക്കറുമായ ഹസീന പാലക്കോട്ടില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.വാര്‍ഡ് വികസന സമിതി അംഗങ്ങളായ പി.എ ബഷീര്‍,രജിത പി.എസ്, സാബിത്ത് കുരുട്ടുക്കാവില്‍, ജോയ് മൂലംകുഴി,പൗലോസ് കുന്നത്ത്, തോമസ് പനന്താനം, ഭാസ്‌കരന്‍ കൊന്നക്കല്‍, വിജയകുമാര്‍ ഉടുമ്പന്‍ കുഴിയില്‍, സിപി ഫൈസല്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!