പായിപ്ര പഞ്ചായത്തില്‍ ആയിരം വീടുകളില്‍ ഒരു ഫലവൃക്ഷം വീതം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കം.

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ ആയിരം വീടുകളില്‍ ഒരു ഫലവൃക്ഷം വീതം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട ചെടികളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. പുനര്‍ജനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് ഉദ്ഘാടനം ചെയ്തു. അസീസ് കുന്നപ്പിള്ളി  അധ്യക്ഷത വഹിച്ചു. ബംഗാളിലെ ചേരിപ്രദേശങ്ങളില്‍ പുനരുധിവാസ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുഹമ്മദ് മുബഷിര്‍ മുഖ്യാതിഥിയായി. സാമൂഹ്യപ്രവര്‍ത്തകനായ  സഹീര്‍ മേനാമറ്റം ആണ് ആണ് പ്രോജക്ട് കോഡിനേറ്റര്‍. കഴിഞ്ഞ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സ്വീകരണവും ചടങ്ങിനോടനുബന്ധിച്ച് നടത്തപ്പെട്ടു. സലാം തണ്ടിയെക്കല്‍, ഷാജി ഫ്‌ളോട്ടില, മുജീബ് അന്ത്രു കെ ഇ ഷാജി പുനര്‍ജനി കോഡിനേറ്റര്‍ ഷംന  തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!