മാറാടി പഞ്ചായത്തില്‍ കര്‍ഷകസഭയും, ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

മാറാടി: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല കര്‍ഷകസഭയും, ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. മാറാടി പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ഉദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് അജി സാജു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.പി ജോളി, ബിജു കുര്യാക്കോസ്, വാര്‍ഡ് മെമ്പര്‍മാരായ ഷൈനി മുരളി, സരളാരാമന്‍ നായര്‍, ബിന്ദു ജോര്‍ജ്, ഷിജി മനോജ്, സിജി ഷാമോന്‍, കൃഷി ഓഫീസര്‍ ഡിക്‌സണ്‍ ദേവസി, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഹേമ സനല്‍, കൃഷി അസിസ്റ്റന്റ് സുമേഷ് എം.പി എന്നിവര്‍ പ്രസംഗിച്ചു. ഞാറ്റുവേല ചന്തയുടെ ഭാഗമായി കുരുമുളക് തൈകള്‍, കവുങ്ങിന്‍ തൈകള്‍, നടീല്‍ വസ്തുക്കള്‍, പച്ചക്കറി വിത്തുകള്‍, കൂണ്‍, കൂണ്‍ വിത്ത്, വിവിധ കാര്‍ഷിക മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും, വില്‍പനയും നടത്തപ്പെട്ടു. കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എസ്എംഎഎം പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണവും, ഹോണ്ട കമ്പനിയുടെ കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന വിവിധ മെഷീനുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

 

Back to top button
error: Content is protected !!