പട്ടയം നല്‍കാത്ത കേസുകളില്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍തല തീരുമാനങ്ങള്‍ എടുക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിക്കണം: മാത്യുകുഴല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ: വിവിധ കാലങ്ങളായി പട്ടയം നല്‍കാത്ത കേസുകളില്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍തല തീരുമാനങ്ങള്‍ എടുക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ മാത്യുകുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നടത്തിയ പട്ടയ അസംബ്ലിയുടെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പട്ടയ അസംബ്ലിയില്‍ ചര്‍ച്ച നടത്തി. പട്ടയം നല്‍കിയ ഭൂമി വിവിധ വില്ലേജുകളില്‍ കൈവശമില്ലാതെ അന്യാധീനപ്പെട്ട് കിടക്കുന്നത് കണ്ടെത്തി തിരിച്ചെടുക്കുന്നതിനും പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി അനുവദിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍. കെ. ജി., തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, അസ്മാബീവി. പി.പി (ഭൂരേഖ തഹസില്‍ദാര്‍), മഞ്ജു. പി.എം, (ഡെപ്യൂട്ടി തഹസില്‍ദാര്‍ -പട്ടയം), ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

 

Back to top button
error: Content is protected !!