എം.ആർ.ആർ.എ. യുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ താലൂക്ക് കമ്മറ്റി രൂപീകരിച്ചു.

 

മൂവാറ്റുപുഴ: മൊബൈൽ വില്പനയിലും വിൽപ്പനാനന്തര സേവനങ്ങളിലും റീചാർജ് മേഖലയിലുമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി എം.ആർ.ആർ.എ. യുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ താലൂക്ക് കമ്മറ്റി രൂപീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് മൂവാറ്റുപുഴ വ്യാപാരഭവനിലാണ്
പൊതുയോഗം ചേർന്നത്.
സംസ്ഥാന പ്രസിഡന്റ് എം.എം. ശിവ ബിജു യോഗം ഉദ്ഘാടനം ചെയ്തു. സി.എസ്. നിസാർ അധ്യക്ഷത വഹിച്ചു. ഓൺലൈൻ മേഖലയുടെ കടന്നുകയറ്റത്തിന് എതിരെയും പ്രളയ സെസ് പിൻവലിക്കുന്നതിനുള്ള പ്രവർത്തനത്തിനും എം. ആർ. ആർ. എ. ശക്തമായി നിലനിൽക്കുമെന്നും ഉദ്ഘാടനപ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.എം. ശിവ ബിജു പറഞ്ഞു. എം.ആർ.ആർ.എ. യുടെ എല്ലാ പ്രവർത്തനങ്ങൾക്കും വ്യാപാരികളുടെ സഹകരണവും യോഗത്തിൽ അഭ്യർത്ഥിച്ചു. പ്രസിഡന്റായി സി.എസ്. നിസാർ, ജനറൽ സെക്രട്ടറി ആൻസൺ, ട്രഷറർ റിയാസ്, വൈസ് പ്രസിഡന്റുമാരായി എൽദോസ്, ഹാരിസ്, സെക്രട്ടറിമാരായി ഷിബിലി, സജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു. രക്ഷാധികാരിയും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റുമായ അജ്മൽ ചക്കുങ്ങൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ കടുവക്കുളം, രാജേഷ് ജേക്കബ്, ശിവജി അറ്റ്ലസ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!