കൂത്താട്ടുകുളം ഗവ.സ്കൂളിൽ സചിത്ര പാഠപുസ്തക ശില്പശാല

കൂത്താട്ടുകുളം:കുട്ടികൾക്ക് സചിത്ര പാഠപുസ്തകമൊരുക്കാൻ കൂത്താട്ടുകുളം ഗവ.സ്കൂളിൽ രക്ഷിതാക്കൾക്കായി ഏകദിന ശില്പശാല നടത്തി.ഇരുന്നൂറോളം രക്ഷിതാക്കൾ പങ്കാളികളായി. ഒന്ന് രണ്ട് ക്ലാസുകളിലെ എല്ലാ കുട്ടികളും പാഠഭാഗങ്ങൾക്കൊപ്പം സചിത്ര പുസ്തകവും നിർമ്മിച്ചാണ് ആശയരൂപീകരണം നടത്തുന്നത്. ഹെഡ്മിസ്ട്രസ് ടി.വി.മായ ശില്പശാല ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.പി.രേഖ, ബീന ജോസഫ്, ബിന്ദു.കെ സണ്ണി, അരണ്യ സജീവ്, ആതിര രാജ്,ആഷ്ന ബേബി, ലിജി ജോർജ്, ആർ. ശ്രീചിത്ര ,സുവർണ നാരായണൻ എന്നിവർ ക്ലാസ് നയിച്ചു.

Back to top button
error: Content is protected !!