ക്രൈം

മദ്യശാലകളുടെ അവധി ദിനം മുതലെടുത്ത് അനധികൃതമായി വാറ്റ് ചാരായവും മദ്യവും വിറ്റയാളെ എക്സൈസ് സംഘം പിടികൂടി.

മൂവാറ്റുപുഴ: അനധികൃത മദ്യവും വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ തെക്കൻ മാറാടി കുന്നത്ത് ബൈജു (46) നെയാണ് പിറവം എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. വിദേശ മദ്യ വില്പന ശാലകൾക്കും ബാർ ഹോട്ടലുകൾക്കും അവധിയായ 1ആം തിയതി തോറും മദ്യവും ചാരായവും ആളുകൾ ആവശ്യപെടുന്ന സ്ഥലത്ത് സ്കൂട്ടറിൽ എത്തിച്ചു നൽകുന്നതിനിടയിലാണ് ഇന്നലെ രാവിലെ 8 മണിയോടെ കായനാട് റേഷൻ കടപടിയിൽ വച്ചു പിടിയിലായത്. ഒരു ലിറ്റർ ചാരയത്തിന് 3000 രൂപയും 500 മില്ലി ലിറ്റർ മദ്യത്തിന് 500 രൂപയ്ക്കുമാണ് വില്പന നടത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിറവം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രവന്റീവ് ഓഫീസർമാരായ ചാൾസ് ക്ലാർവിൻ, സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എസ്. ഹരിദാസ്, ടി.ആർ. ഹർഷകുമാർ, കെ.എ. മനോജ്‌, വിനോദ് വി.കെ., അമൽ മോഹൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!
Close