കൃഷിയെ അറിഞ്ഞ് കൃഷി ചെയ്ത് ഇളങ്ങവം ഗവ. ഹൈടെക് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കോതമംഗലം: ഇളങ്ങവം ഗവ. ഹൈടെക് എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ കൃഷിക്ക് തുടക്കം കുറിച്ചു. വാരപ്പെട്ടി കൃഷി ഓഫീസര്‍ സൗമ്യ സണ്ണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ദിവ്യ സലി അധ്യക്ഷത വഹിച്ചു. ഇഞ്ചി, മഞ്ഞള്‍, വാഴ, പച്ചക്കറി എന്നിവയുടെ കൃഷിക്കാണ് കുട്ടികളുടെ നേതൃത്വത്തില്‍ തുടക്കമിട്ടത്. ഹെഡ്മിസ്ട്രസ് ഷെര്‍മി ജോര്‍ജ്, സീനിയര്‍ അസിസ്റ്റന്റ് ശോഭന കെ.പി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!