ഇലാഹിയ കോളേജിൽ ആരംഭിച്ച ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് സാമൂഹ്യപ്രവർത്തകന്റെ കൈത്താങ്ങ്.

മൂവാറ്റുപുഴ :പായിപ്ര പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ മുളവൂർ ഇലാഹിയ എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ച ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് സാമൂഹ്യപ്രവർത്തകന്റെ കൈത്താങ്ങ്.
ഇതുവരെ 80തോളം പേർ എത്തിയിട്ടുള്ള സെന്ററിൽ ഇത്രയും പേർക്കുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കാൻ സാധിച്ചിരുന്നില്ല. ബെഡ് ഷീറ്റ്, തലയണ, പില്ലോ കവർ, തോർത്ത്‌, സ്റ്റീൽ പത്രങ്ങൾ, സ്റ്റീൽ ഗ്ലാസ്സുകൾ, ഇലക്ട്രിക് ഫാൻ, സ്പൂൺ, ജഗ് , മഗ്‌ , ബക്കറ്റ്, സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ചെറിയ ബിന്നുകൾ, പുതപ്പ്, കസേര, ബെഞ്ച്, സാനിറ്ററി പാഡുകൾ, ഡയപ്പർ, പേപ്പർ, പേന , മാസ്ക്, എമർജൻസി ലാംപ്, മെഴുകുതിരി, കുടിവെള്ളം, റെഫ്രിജറേറ്റർ, അഗ്നി ശമന ഉപകരണങ്ങൾ, സർജിക്കൽ മാസ്ക്, പി. പി. ഇ.കിറ്റ്, മടക്കാവുന്ന കട്ടിലുകൾ , എക്സ്‌റ്റെൻഷൻ ബോർഡ്, ആവശ്യമുള്ള മറ്റു വസ്തുക്കൾ തുടങ്ങിയവയുടെ അപര്യാപ്തത പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്
പായിപ്ര പഞ്ചായത്തിലേക്ക് മുവാറ്റുപുഴയിൽ നിന്നും സഹായംവുമായി സാമൂഹ്യ പ്രവർത്തകൻ മനോജ് കെവി എത്തിയത് .
500 മാസ്ക്, 20 ഫേസ് ഷീൽഡ്, 20 ഡിസ്പോസിബിൾ റെയിൻ കോട്ട് എന്നിവയാണ് അദ്ദേഹം സംഭാവനയായി നൽകിയത്.സംഭവനകൾ പായിപ്ര പഞ്ചായത്തിലെ സാമൂഹ്യ പ്രവർത്തകൻ അനിഷാജ് തേനാലി ഏറ്റുവാങ്ങി

പായിപ്ര പഞ്ചായത്തിലെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളിലാണ് കോവിഡ് വ്യാപകമായി പടർന്നത്.ഇന്നലെവരെ 88പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.സംസ്ഥാന സർക്കാരിന്റെ അതിഥി ദേവോ ഭവ പദ്ധതി പ്രകാരമാണ് ഈ കമ്പനിയിലെ അതിഥിത്തൊഴിലാളികൾക്കായി എഫ് എൽ ടി സി സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്.

Back to top button
error: Content is protected !!