കോവിഡ് ബാധിതർക്ക് കൈത്താങ്ങായി ഐക്കരനാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

കോലഞ്ചേരി:ഐക്കരനാട് പഞ്ചായത്തിൻ്റെ വിവിധ വാർഡ് പ്രദേശങ്ങളിൽ് കോവിഡ് ബാധിച്ച വീടുകൾക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ.കോവിഡ് ബാധിതരുള്ള വീടുകളിൽ അരിയും ,പച്ചക്കറികളും ,കുട്ടികൾക്കുള്ള ഭക്ഷണങ്ങളും ,മരുന്നുകളും എത്തിച്ചാണ് പ്രവർത്തകർ മാത്രകയാകുന്നത്. യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഐക്കരനാട് പഞ്ചായത്തിൻ്റെ 9 ,10 ,12 വാർഡുകളിലാണ് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സേവനം നല്കി വരുന്നത്.കോൺഗ്രസ്, യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരായ എം. കെ രാജു ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനോജ് കാവനാക്കുഴി,നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.ആർ.സജീഷ്, ടിനോയ് തോമസ് ,എൽദോ ചെറിയാൻ ,സച്ചിൻ സി റ്റി ,എൽദോ ജോർജ് ,അഭിരാം രമേശ് ,വി.കെ.നിധീഷ്,എം.പി .അനൂപ്,ജിഷിൻ ജേക്കബ് എന്നിവർ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. വരും ദിവസങ്ങളിൽ പഞ്ചായത്തിൻ്റെ മറ്റു വാർഡുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുവാനുള്ള നടപടികൾ കൈകൊളളുമെന്നും ഭാരവാഹികൾ പറഞ്ഞു.

Back to top button
error: Content is protected !!