ഇടുക്കി – ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി….

 

 

കൊച്ചി : സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്നുമുതൽ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി – ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി നൽകിയിട്ടുള്ളതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഡാമുകളിൽ സന്ദർശനം അനുവദിച്ചിട്ടുള്ളത്.മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് 8 പേർക്ക് 600 രൂപയാണ് നിരക്ക്. കാൽവരി മലനിരകളും ഹിൽവ്യൂ പാർക്കും അഞ്ചുരുളി, പാൽക്കുളംമേട്, മൈക്രോവേവ് വ്യൂ പോയിന്‍റ് എന്നിവിടങ്ങളും മേളയോടനുബന്ധിച്ച് സന്ദർശിക്കാൻ അവസരം ഒരുക്കിയിട്ടുള്ളതായി മന്ത്രി അറിയിച്ചു.

Back to top button
error: Content is protected !!