ഇടുക്കി ഡാം തുറക്കൽ; 10.55 ന് സൈറൺ മുഴക്കും

 

 

തൊടുപുഴ: ഇടുക്കി ഡാം തുറക്കലിന്‍റെ ഭാഗമായി രാവിലെ 10.55 ന് സൈറൺ മുഴക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിലാകും ഇടുക്കി ഡാം ഷട്ടർ തുറക്കുക.

 

രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ല കളക്ടർ ഷീബ ജോർജ്, വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ. ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും.

 

 

 

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും.

 

ഇടമലയാർ , പമ്പ ഡാമുകൾ തുറന്നു.ഇന്ന്​ പുലർച്ചെ അഞ്ചിനുശേഷമാണ്​ ഇരുഡാമുകളും തുറന്നത്​. ഇരു ഡാമിന്‍റെയും പരിസരപ്രദേശങ്ങളിൽ നിലവിൽ മഴയില്ല. പമ്പ ഡാമി​െൻറ രണ്ടു ഷട്ടറുകളാണ്​ തുറന്നത്​.

 

ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ജനവാസ മേഖലകളില്‍ പരമാവധി 10 സെൻറീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പ നദിയിലേക്ക് ഒഴുക്കുകയാണ്​. പമ്പ ഡാം കൂടി തുറക്കുന്നതോടെ പമ്പ നദിയിൽ ജലനിരപ്പ്​ വലിയ തോതിൽ ഉയരും. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ വലിയ ഡാമാണ് കക്കി-ആനത്തോട്.

 

2018ലെ മഹാപ്രളയത്തി​െൻറ തീവ്രത കൂട്ടിയത് ഈ ഡാം തുറന്നതായിരുന്നു. അടുത്ത ശക്തമായ മഴ തുടങ്ങും മുമ്പ്​ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്​. ആയിരക്കണക്കിനാളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്​.

Back to top button
error: Content is protected !!