പെരുമ്പാവൂർ :ഭാര്യയെയും , മകളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.

 

 

 

മൂവാറ്റുപുഴ :ഭാര്യയെയും , മകളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ ചിന്താമണി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന നാരായ പ്പറമ്പിൽ വീട്ടിൽ മണികണ്ഠൻ (46) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം മദ്യം വാങ്ങാൻ നൽകാത്തതിലുള്ള വിരോധത്തിലാണ് ഇയാൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കത്തി കുത്തിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ടാണ് സഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ രഞ്ജിത്ത് , എ.എസ് ഐ ദിലീപ്, എസ്.സി.പി. ഒ മാരായ മുഹമ്മദ്, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!