കോതമംഗലംക്രൈം

ഭാര്യയെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഭര്‍ത്താവ് അറസ്റ്റില്‍

 

കോതമംഗലം: ഭാര്യയെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍ . കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് അലക്‌സ് (27) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 27ന് രാത്രി 8ന് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലികഴിഞ്ഞ് പിതാവായ എല്‍ദോസിനൊപ്പം സ്‌കൂട്ടറില്‍ വരുമ്പോള്‍ റോഡില്‍ വച്ച് അലക്‌സ് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. രണ്ടു പേര്‍ക്കും പരിക്ക് പറ്റി. ആ്ക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എല്‍ദോസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് അലക്‌സ്. കുടുംബകോടതിയില്‍ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ പി.ടി ബിജോയി, എസ്.ഐ ഷാജു കുര്യാക്കോസ്, എ.എസ്.ഐമാരായ രാജേഷ്, സുഹറാ ബീവി എസ്.സി.പി.ഒ മാരായ നിഷാന്ത്, ഷെമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ്ചെയ്തു.

 

Back to top button
error: Content is protected !!