നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

നഗരത്തിൽ റോഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

ചിത്രം:നെൽസൺ പനയ്ക്കൻ 

 

 

മൂവാറ്റുപുഴ : നഗരത്തിലെ റോഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കച്ചേരിത്താഴം മുതല്‍ പിഒ ജംഗ്ഷന്‍ വരെയുള്ള എംസി റോഡില്‍ നിരവധി ഇടങ്ങളിലാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. അടുത്തിടെ ടാറിംഗ് പൂര്‍ത്തീകരിച്ചെങ്കിലും നിരവധിയിടങ്ങളില്‍ ഇപ്പോഴും കുഴികള്‍ നികത്താത്തതുണ്ട്. അരമനപ്പടിയില്‍ റോഡരികിലുള്ള കുഴിയിലേക്ക് രാത്രിയില്‍ ഇന്നോവ കാര്‍ വീണ് അപകടമുണ്ടായിരുന്നു. ഏറെ നേരം പണിപ്പെട്ട് നാട്ടുകാരും, സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാരും ഏറെ നേരം പണിപ്പെട്ടാണ് കാര്‍ ഉയര്‍ത്തിയത്. രാത്രിയായതിനാല്‍ കുഴി ശ്രദ്ധയില്‍പെടാതെ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. കൂടാതെ കച്ചേരിത്താഴം പാലത്തിനുസമീപം ഇടതു വശം ചേര്‍ന്നു വരുന്ന വാഹനങ്ങള്‍ ഇവിടത്തെ കുഴിയില്‍ ചാടുന്നത് പതിവാണ്. ഇതിനു പുറമെ ചാലിക്കടവ് പാലത്തില്‍ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെയും അപകടങ്ങള്‍ പതിവാണ്. ദിനംപ്രതി അപകടങ്ങള്‍ക്ക് കാരണമാകുന്ന ഈ കുഴികളെ കൂടാതെ നഗരത്തില്‍ നിരവധിയിടങ്ങളില്‍ ഓടയുടെ സ്ലാബ് മാറികിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഫോട്ടോ ……….
1 …………….. മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം റോഡില്‍ രൂപപ്പെട്ട കുഴി.
2 …………… മൂവാറ്റുപുഴ അരമനപ്പടിയില്‍ ഇന്നോവ കാര്‍ കുഴിയില്‍ വീണുണ്ടായ അപകടം.

Back to top button
error: Content is protected !!
Close