ശക്തമായ മഴയില്‍ മുളവൂര്‍ വായനശാല പടിക്ക് സമീപം കലുങ്ക് ഇടിഞ്ഞ് റോഡില്‍ വന്‍ ഗര്‍ത്തം

മൂവാറ്റുപുഴ: മഴയെ തുടര്‍ന്ന് റോഡിന്റെ കലുങ്ക് ഇടിഞ്ഞു. ഇരുമലപ്പടി – പുതുപ്പാടി റോഡില്‍ മുളവൂര്‍ വായനശാല പടിക്ക് സമീപമാണ് കലുങ്ക് ഇടിഞ്ഞ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പെയ്ത മഴയിലാണ് കലുങ്ക് തകര്‍ന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ സ്‌കൂള്‍ ബസുകളും നിരവധി സ്വകാര്യ ബസുകളം സര്‍വ്വീസ് നടത്തുന്നതും, നൂറ് കണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ റോഡില്‍ കലുങ്ക് ഇടിഞ്ഞ് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ കാരണമാകും. അടിയന്തിരമായി റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് പഞ്ചായത്ത് മെമ്പര്‍ ഇ.എം ഷാജി ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!