ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മൂവാറ്റുപുഴ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാളകം കുന്നയ്ക്കാല്‍ ആലപ്പാട്ടുകുടിയില്‍ ലീല രവീന്ദ്രന്‍ (54) ആണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ 16ന് വൈകിട്ട് മൂന്നരയോടെ കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ മേക്കടമ്പില്‍ വാളകം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരേത ഓണക്കൂര്‍ മനയ്ക്കപ്പറന്പില്‍ കുടുംബാഗമാണ്. കുന്നയ്ക്കാല്‍ ഗവ. യുപി സ്‌കൂള്‍ താത്കാലിക ജീവനക്കാരിയാണ്. മൃതദേഹം ഇന്ന് 12ന് ശേഷം കുന്നയ്ക്കാല്‍ ഗവ. യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്നതാണ്. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: രവീന്ദ്രന്‍. മക്കള്‍: സമാജിനി, സല്‍ക്കത്ത്, സുഗന്ധരാജ്. മരുമക്കള്‍: രവി, വിശാഖ്.

Back to top button
error: Content is protected !!