കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടി വീ​ട്ട​മ്മ

മൂവാറ്റുപുഴ: രണ്ടു കിഡ്‌നിയും തകരാറിലായ വീട്ടമ്മ ചികിത്സയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. ഏലൂര്‍ നഗരസഭ ഒന്‍പതാം വാര്‍ഡിലെ മനയ്ക്കപറമ്പിന്‍ തങ്കപ്പന്റെ ഭാര്യയും മൂവാറ്റുപുഴ കടുമ്പിടി തണ്ടേല്‍ കുടുംബാഗവുമായ ദീപയാണ് സഹായം അഭ്യര്‍ഥിക്കുന്നത്. ദീപ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 30 ലക്ഷം രൂപ ചെലവ് വരും. രണ്ടു കുട്ടികളുള്ള നിര്‍ധന കുടുംബമാണ് ദീപയുടേത്. ഏലൂര്‍ നഗരസഭാധ്യക്ഷന്‍ എ.ഡി. സുജില്‍, വാര്‍ഡംഗം കെ.എ. മാഹിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദീപ ചികിത്സ സഹായ നിധി രൂപീകരിച്ചു ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദ്യോഗമണ്ഡല്‍ ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 043901000012178, ഐഎഫ്‌സി : ഐഒബിഎ 0000439. ഗൂഗിള്‍ പേ നമ്പര്‍ : 9746853499.

Back to top button
error: Content is protected !!