ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഓടി രക്ഷപ്പെട്ട ഗൃഹനാഥന്‍ കിണറ്റില്‍ വീണ നിലയിൽ ക

കോതമംഗലം: തലക്കോട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഓടി രക്ഷപ്പെട്ട ഗൃഹനാഥനെ കിണറ്റില്‍ വീണ നിലയിൽ കണ്ടെത്തി. തലയ്ക്ക പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലക്കോട് വെള്ളപ്പാറ പതിയില്‍ ശശി (65) ആണ് ഭാര്യ ശോഭയെ വാക്കത്തികൊണ്ട് വെട്ടിയശേഷം രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ സമീപ പറമ്പിലെ കിണറില്‍ വീണത്. റബ്ബര്‍ത്തോട്ടത്തില്‍ ചുറ്റുമതിലില്‍ ഇല്ലാത്ത കിണറാണ്. ഊന്നുകല്‍ പോലീസ് പ്രതിക്കായി തിരച്ചില്‍ നടത്തിവരവേ ഇന്നലെ രാവിലെ 7.30 ഓടെയാണ് ശശിയെ കിണറില്‍ വീണ നിലയിൽ കണ്ടത്. ഉപയോഗശൂന്യമായ പാറയുള്ള കിണറില്‍ വെള്ളം ഇല്ലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വലയുടെ സഹായത്തോടെയാണ് മുകളില്‍ എത്തിച്ചത്. പോലിസ് ശശിയെ കോതമംഗലത്ത് ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്‍കി പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിസ്ചാര്‍ജ്ജിന് ശേഷം ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ശശി ഭാര്യയെ കഴുത്തിന് വെട്ടിപരിക്കേല്‍പ്പിച്ചത്. അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന ശോഭയുടെ കഴുത്തിന് പിന്നിലാണ് വെട്ടേറ്റത്. വീട്ടിലുണ്ടായിരുന്ന പേരക്കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് ശോഭയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോളിഷിങ്ങ് തൊഴിലാളിയാണ് ശോഭ. പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വരാന്‍ വൈകിയത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു ആക്രമണം. ശോഭന അപകടനില തരണം ചെയ്‌തെങ്കിലും ചികിത്സയിലാണ്.

Back to top button
error: Content is protected !!