വീടിന്റെ താക്കോല്‍ദാനം ഇന്ന്

വാഴക്കുളം: ആവോലി ലയണ്‍സ് ക്ലബ് പണിതു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഇന്ന്. രാവിലെ 9 ന് മണിയന്തടത്ത്
കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ഉണ്ണികൃഷ്ണന്‍ താക്കോല്‍ കൈമാറും. ലയണ്‍സ് ഡിസ്ട്രിക്ട് റീജിയണ്‍ ചെയര്‍ പേഴ്‌സണ്‍ ഷിന്‍സ് സെബാസ്റ്റ്യന്‍,സോണ്‍ ചെയര്‍മാന്‍ റ്റി.റ്റി മാത്യു എന്നിവര്‍ മുഖ്യാതിഥിയാകും.പഞ്ചായത്തു പ്രസിഡന്റുമാരായ ജോര്‍ജ് ഫ്രാന്‍സിസ്,ഷെല്‍മി ജോണ്‍സ്, പഞ്ചായത്തംഗങ്ങളായ ബിജു ജോസ്,ബിന്ദു ജോര്‍ജ്, സൗമ്യ ഫ്രാന്‍സിസ്,എ.കെ ജിബി,ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ സേവ്യര്‍, സെക്രട്ടറി ലിന്‍സണ്‍ ജോര്‍ജ്, ട്രഷറര്‍ സുനില്‍ പി.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. ക്ലബ് ആവോലിയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ചാണ് കല്ലൂര്‍ക്കാട് മണിയന്തടത്ത് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
മൂന്നു കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടുന്ന നിര്‍ധന കുടുംബത്തിനാണ് അറുന്നൂറോളം സ്‌ക്വയര്‍ ഫീറ്റില്‍ വീടു നിര്‍മിച്ചു നല്‍കിയത്.
സര്‍ക്കാര്‍ നല്‍കിയ മൂന്നു സെന്റില്‍ താല്‍ക്കാലികമായി ഒരുക്കിയ ഷെഡിലാണ് രോഗിയായ ഭാര്യയ്ക്കും ഒരു കൈക്കുഞ്ഞിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മറ്റു രണ്ടു കുട്ടികള്‍ക്കുമൊപ്പം ദിവസക്കൂലി തൊഴിലാളിയായ ഗൃഹനാഥന്‍കഴിഞ്ഞിരുന്നത്.

 

Back to top button
error: Content is protected !!