മാറമ്പിള്ളിയില്‍ ഹോട്ടല്‍ കുത്തി തുറന്ന് മോഷണം: രണ്ടു പേര്‍ പിടിയില്‍

 

പെരുമ്പാവൂര്‍: മാറമ്പിള്ളിയില്‍ ഹോട്ടല്‍ കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. തൃക്കാരിയൂര്‍ അയിരൂര്‍പ്പാടം വിമലാലയത്തില്‍ വിവേക്(22) ഡിണ്ടിഗല്‍ ചിന്നാലപ്പെട്ടി പൂഞ്ചോലൈ രംഗനാഥന്‍ (ജീവ 23)എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 31 ന്
പുലര്‍ച്ചെ രണ്ടു മണിയോടെ മാറമ്പിള്ളിയിലെ ഹോട്ടലിന്റെ ഡോര്‍ തുറന്ന് അകത്ത് കയറി 84000 രൂപ മോഷണം നടത്തുകയായിരുന്നു. തുടര്‍ന്ന്
പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിവേകിനെ പെരുമ്പാവൂര്‍ ഭാഗത്തുനിന്നും, രംഗനാഥനെ തമിഴ്‌നാട്
ഡിണ്ടിഗല്‍ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച സര്‍ക്കസില്‍ മരണക്കിണര്‍ ബൈക്ക് അഭ്യാസിയായ
രംഗനാഥനെ പോലീസ് മണിക്കൂറുകളോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. 2018 ല്‍ മോഷണത്തിന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും
ഇറങ്ങിയ രംഗനാഥന്‍ രണ്ടുമാസം മുമ്പാണ് വിവേകിനെ പരിചയപെട്ടത്. അതിനുശേഷം ഒരുമിച്ച് താമസിച്ച് ഇവര്‍ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.. വിവേകിന് എടത്തല, ആലുവ, മുളന്തുരുത്തി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളില്‍ മോഷണക്കേസ് പ്രതിയാണ്.
രംഗനാഥനും നിരവധി കേസുകളില്‍ പ്രതിയാണ്.എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍
ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ ജോസി എം. ജോണ്‍സന്‍, ഒ.എസ്. രാധാകൃഷ്ണന്‍ ,എ.എസ്.ഐ എം.കെ അബ്ദുള്‍ സത്താര്‍, എസ്.സി.പി.ഒ
പി.എ.അബ്ദുള്‍ മനാഫ്, സി.പി.ഒ മാരായ എം.ബി.സുബൈര്‍, എ.എല്‍.നാദിര്‍ഷ, ശ്രീജിത്ത് രവി എന്നിവരാണ് ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!