ഹോട്ടലിന് തീ പിടിച്ച് അപകടം

ആനിക്കാട്: ആനിക്കാട് ഹോട്ടലില്‍ തീ പിടിച്ച് അപകടം. വാരപ്പെട്ടി ഞാറളങ്ങാട്ടില്‍ ഗിരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫ്രണ്ട്‌സ് ഹോട്ടലിലാണ് ബുധനാഴ്്ച വൈകിട്ട് 4.30 ഓടെ തീപടര്‍ന്നത്. ഹോട്ടലിന്റെ അടുക്കളയിലെ ഗ്യാസില്‍ സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. തൊഴിലാളികളുടെയും, നാട്ടുകാരുടെയും, ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടമാണ് ഒഴിവായത്. സീനിയര്‍ സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തല്‍ അനീഷ്, രഞ്ചിത്ത്, നിഷാദ്, കെ.എ ബാബു, റ്റി,സി ബേബി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Back to top button
error: Content is protected !!