സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ശ്രീനന്ദ ബാബുവിന് അനുമോദനം

വാഴക്കുളം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരള നടനത്തിന് എ ഗ്രേഡ് കരസ്ഥമാക്കിയ ശ്രീനന്ദ ബാബുവിനെ യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.ജില്ല പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ് മൊമെന്റോ നൽകി.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ടിന്റോ ജോസ് അധ്യക്ഷത വഹിച്ചു.മുൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ, ജില്ല സെക്രട്ടറി ജിന്റോ ടോമി, പഞ്ചായത്തംഗം ജയമോൾ സന്തോഷ്‌, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി എം.ജി ഷാജി,റഷീദ് കള്ളിക്കുന്നേൽ, വി.കെ ഇബ്രാഹിം,സച്ചിൻ ഷാജി, എം.വി അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!