ഓള്‍ ഇന്ത്യ നാഷ്ണല്‍ ബാഡ്മിന്റണ്‍ അമ്പയറായി സെലെക്ഷന്‍ ലഭിച്ച ജിജീഷ് പോളിന് ആദരം

മൂവാറ്റുപുഴ: ഓള്‍ ഇന്ത്യ നാഷ്ണല്‍ ബാഡ്മിന്റണ്‍ അമ്പയറായി സെലെക്ഷന്‍ ലഭിച്ച ജിജീഷ് പോളിനെ പായിപ്ര പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വേമ്പനാട്ട് കായല്‍ 4.5 കിലോമീറ്റര്‍ കൈകള്‍ ബന്ധിച്ചു നീന്തികടന്ന് റെക്കോര്‍ഡ് കരസ്ഥമാക്കിയ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആദിത്യനെയും ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റീന സജി ചടങ്ങിന് അധ്യക്ഷത വഹിച്ചു. നൗഷാദ് എല്ലുമല, മുന്‍ പഞ്ചായത്ത് അംഗം വി.എം ബഷീര്‍, ബേബി പൊടികണ്ടത്തില്‍, നൗഷാദ് എ.എം, സജി പായികാട്ട്, റഫീസ് വെള്ളിരിപ്പില്‍, ശിഹാബ് ഷാഹുല്‍, അസിഫ് അലിയാര്‍, ഷിയാസ് വെള്ളിരിപ്പില്‍, ഹസീന എം.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!