എല്‍എസ്എസ് ജേതാക്കളെ അനുമോദിച്ചു

വാഴപ്പിള്ളി: ഗവണ്‍മെന്റ് ജെ.ബി.എസ് വാഴപ്പിള്ളിയില്‍ 2021- 22 അധ്യായന വര്‍ഷത്തെ എല്‍. എസ് .എസ് സ്‌കോളര്‍ഷിപ്പ് വിജയികളെ ആദരിച്ചു. പാര്‍വണ എസ്, അഭിനവ് നിബു എന്നിവരെയാണ് അനുമോദിച്ചത്. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.എം സലിം ട്രോഫികള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴ സബ് ജില്ലയില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ പാര്‍വണയെ പ്രത്യേക പാരിതോഷികം നല്‍കിയും അനുമോദിച്ചു. യോഗത്തില്‍ പിടിഎ പ്രസിഡന്റ്് ശിഹാബ് സി.എച്ച് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അല്ലി ടി.കെ, സീനിയര്‍ അസിസ്റ്റന്റ് ജിന്‍സ് ജോണ്‍, സ്‌കോളര്‍ഷിപ്പ് വിജയികളുടെ രക്ഷിതാക്കളായ ഷിബു ടി, രമ്യ നിബു എന്നിവര്‍ പ്രസംഗിച്ചു. സ്‌കോളര്‍ഷിപ്പിന് പരിശീലനം നല്‍കിയ എല്ലാ അധ്യാപകരെയും യോഗത്തില്‍ അനുമോദിച്ചു

 

Back to top button
error: Content is protected !!