കളഞ്ഞു കിട്ടിയ സ്വര്‍ണമാല തിരിച്ചുനല്‍കി മാതൃകയായ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു

വാഴക്കുളം: വിദ്യാലയ മുറ്റത്ത് നിന്ന് കളഞ്ഞു കിട്ടിയ സ്വര്‍ണമാല പ്രധാനാധ്യാപകനെ ഏല്‍പ്പിച്ച് ഉടമയായ സഹപാഠിക്ക് തിരിച്ചുനല്‍കി മാതൃകയായ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ എല്‍ഡയെയും ഗൗരിനന്ദനയെയുമാണ് അനുമോദിച്ചത്. കലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര വിദ്യാര്‍ത്ഥിനികള്‍ക്ക് മെമന്റോ നല്‍കി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഷാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എം.എം പ്രദീപ്, സിസ്റ്റര്‍ മരിയ റാണി, എം.കെ ബിജു,സ്മിത ലിജു,അഷ്ബിന്‍ മാത്യു,ജോസഫ് ജെയ്‌സണ്‍ ജോമോന്‍ ജോസ്, സ്‌കൂള്‍ ലീഡര്‍ അല്‍ഫിന കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ മാസം 25ന് സ്‌കൂളിലെ ഇടവേള സമയത്താണ് എല്‍ഡയ്ക്കും ഗൗരിനന്ദനയ്ക്കും മാല കിട്ടുന്നത്.സ്‌കൂളിലെ തന്നെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഏയ്ഞ്ചല്‍ ജിജോയുടേതായിരുന്നു മാല.

 

Back to top button
error: Content is protected !!