എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവൊരുക്കി ഗവ. ഈസ്റ്റ് ഹൈസ്‌കൂള്‍

മൂവാറ്റുപുഴ: ഗവ. ഈസ്റ്റ് ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവൊരുക്കി. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് അധ്യക്ഷത വഹിച്ചു.മുന്‍ നഗരസഭ ചെയര്‍മാന്‍ എ മുഹമ്മദ് ബഷീര്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്ത വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.മുന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എം. സീതി, പിറ്റിഎ പ്രസിഡന്റ് സജ്‌നമുജീബ്, വൈസ് പ്രസിഡന്റ് പി.വി ലിനേഷ്, മാതൃസംഗമം ചെയര്‍പേഴ്‌സണ്‍ ബീമ കരീം എന്നിവര്‍ ചേര്‍ന്ന് എല്‍എസ്എസ്, യുഎസ്എസ് പുരസ്‌കാരങ്ങള്‍ നല്‍കി വിവിധ എന്‍ഡോവ്‌മെന്റുകളുടെ വിതരണം നടത്തി. ഹെഡ്മിസ്ട്രസ് വിജയകുമാരി, പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി അംഗം എന്‍.പി.ജയന്‍, സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങളായ ഓമന, പി.റ്റി.എ അംഗം അനുരാധ, അധ്യാപക പ്രതിനിധികളായ ഷീജ കെ.എം ,അമ്പിളി മോഹനന്‍ , ഷീജ.കെ.എം, സ്‌കൂള്‍ ലീഡര്‍ ഹന മറിയം, നിഷ.ടി.കെ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!