മൂവാറ്റുപുഴ സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതിയടക്കം അഞ്ചു പേർ പിടിയിൽ.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം അഞ്ച് പേർ അറസ്റ്റിലായി. കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട് അശ്വിൻ (19), കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ആസിഫ് ഷാജി (19), നെല്ലിക്കുഴി പറമ്പി റിസ്വാൻ ഷുഹൈബ് (21), നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസീൻ എന്നിവരാണ് പിടിയിലായത്.മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്മെയിൽ ചെയ്ത് പണവും കാറും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. ഇയാളുടെ ഡി.ടി.പി. സെന്ററിൽ തൊഴിലാളിയായിരുന്നു ആര്യ.ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഇവിടത്തേ ജോലി നിർത്തി.മറ്റൊരു സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ ജോലി കിട്ടിയതിനു ചെലവ് ചെയ്യാം എന്ന വ്യാജേന ചൊവ്വാഴ്ച ആര്യ ഇയാളെ കോതമംഗലത്തെ ഒരു ലോഡ്ജിൽ വിളിച്ചുവരുത്തി. ശേഷം സംഘത്തിലെ മറ്റുപ്രതികളും ചേർന്ന് യുവാവിനെ മർദ്ദിച്ച് അർധ നഗ്നനാക്കി യുവതിയെ ചേർത്തുനിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങൾ വഴി ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ പ്രതികൾ 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഉടനടി പണം നൽകാൻ ഇല്ലെന്ന് അറിയിച്ചപ്പോൾ കാറും, വാച്ചും, മൊബൈൽ ഫോണും മറ്റും പ്രതികൾ തട്ടിയെടുക്കുകയും ഒരു രാത്രിയും പകലും മുഴുവൻ കാറിൽ കയറ്റി കൊണ്ടുപോയി കോതമംഗലം, കോട്ടപ്പടി നഗരങ്ങളിൽ സഞ്ചരിച്ച് യുവാവിനെകൊണ്ട് എ.ടി.എം. ൽ നിന്നും 35,000 രൂപ പിൻവലിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ കോട്ടപ്പടി ഭാഗത്ത് എത്തിയപ്പോൾ പ്രാഥമിക ആവിശ്യം നിറവേറ്റാൻ എന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് കാറിൽ നിന്നും പുറത്തിറങ്ങി ഒച്ചവെച്ച് ആളെക്കൂട്ടി ഇവരുടെ കെണിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.അശ്വിനെയും,ആര്യയെയും നാട്ടുകാർ തടഞ്ഞുവെച്ചു കോട്ടപ്പടി പോലീസിൽ ഏല്പിച്ചു. നാട്ടുകാരെ കബളിപ്പിച്ചു കടന്നുകളഞ്ഞ ബാക്കി മൂന്നുപേരെ ബുധനാഴ്ച രാത്രിയോടെ കോതമംഗലം നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നായി പിടികൂടി.തുടർന്ന് ഇവരെ കോട്ടപ്പടി പോലീസ് കോതമംഗലം പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോതമംഗലം പോലീസ് ഇൻസ്പെക്ടർ ബി. അനിൽ, എസ്. ഐ. ശ്യാംകുമാർ, എ.എസ്.ഐ. നിജു, ഭാസ്കർ, രഘുനാഥ്, മുഹമ്മദ്, സീനിയർ സിവിൽ പോലീസ്, ഓഫീസർമാരായ നിഷാന്ത്, പരീത്, അനൂപ്, ആസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

Back to top button
error: Content is protected !!