രോഗപ്രതിരോധ ശേഷി വർധിക്കുന്നതിനുള്ള ഹോമിയോ മരുന്ന് വിതരണവുമായി രണ്ടാർ ഡിവൈഎഫ്ഐ സ്റ്റഡി സെന്റർ .

 

മൂവാറ്റുപുഴ:ഡിവൈഎഫ്ഐ സ്റ്റഡി സെന്റർ രണ്ടാറിന്റെ നേതൃത്വത്തിൽ ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങൾക്ക് രോഗപ്രതിരോധ ശേഷി വർധിക്കുന്നതിനുള്ള ഹോമിയോ മരുന്ന് വിതരണം നടത്തി.ആൾസണികം ആൽബം 30 എന്ന രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നാണ് വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്റ്റഡി സെന്ററിൽ നടന്ന ചടങ്ങിൽ സ്റ്റഡി സെന്റർ പ്രസിഡന്റ് വിമൽ വിതരണോദ്‌ഘാടനം നിർവഹിച്ചു.ഭാരവാഹികളായ മൻസൂർ ,രാജൻ നരിമറ്റത്തിൽ,സിഎസ് നിസ്സാർ ,ഡിവൈഎഫ്ഐ മൂവാറ്റുപുഴ സൗത്ത് മേഖല സെക്രട്ടറി അഖിൽ ബി.എസ് എന്നിവർ പങ്കെടുത്തു.

മൂവാറ്റുപുഴ നഗരസഭയിലെ പതിനൊന്നാം വാർഡിൽ ബ്രാഞ്ച് സെക്രട്ടറിമാരായ എംഎസ് സുരേഷ് ,ബിനുമോൻ മണിയങ്കുളം ,എംബി മനോജ് എന്നിവരും ,പന്ത്രണ്ടാം വാർഡിൽ വാർഡ് കൗൺസിലർ സീതി ,ബ്രാഞ്ച് സെക്രട്ടറി രാജു ,ഷിയാസ് ചിറപ്പടി ,നിയാസ് മുണ്ടാടൻ എന്നിവരും ,ആവോലി പഞ്ചായത്തിലെ രണ്ടാം വാർഡിൽ വാർഡ് മെമ്പർ സുഹ്‌റ സിദ്ദീഖ് ,ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ മൂസ ,മേഖല കമ്മിറ്റി പ്രസിഡന്റ് കെ കെ രതീഷ് ,ബ്രാഞ്ച് സെക്രട്ടറിമാരായ എസ്‌കെ മോഹനൻ,യുപി ഇബ്രാഹിം എന്നിവരും വിതരണം നടത്തി.

Back to top button
error: Content is protected !!