മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പളളിയില്‍ രാക്കുളി തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പളളിയില്‍ വിശുദ്ധ പൂജരാജക്കന്മാരുടെ രാക്കുളി തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 1 മുതല്‍ 6 വരെ നടക്കുന്ന തിരുനാളിന് ഞായറാഴ്ച വര്‍ഷാരംഭ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. തിരുനാളിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച ഇടവകദിനത്തില്‍ നിര്‍മ്മലാ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്നുള്ളവരുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഒരുക്കിയിരിക്കുന്നു. മോണ്‍.പയസ് മലേക്കണ്ടത്തില്‍ ( രൂപത വികാരി ജനറല്‍) സന്ദേശം നല്‍കും. ചൊവ്വാഴ്ച വി. ചാവറപിതാവിന്റെ തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 5ന് തിരുനാള്‍ കൊടിയേറ്റോടെ പ്രധാന പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന ഫാ. സെബാസ്റ്റ്യന്‍ നെടുപുറം, സന്ദേശം ഫാ. ജോണ്‍സണ്‍ പാലപ്പിള്ളി സിഎംഐ(മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് ), ബുധനാഴ്ച ദിവ്യകാരുണ്യ ദിനത്തില്‍ രാവിലെ 6.30 ന് കുര്‍ബാന, നൊവേന, വൈകിട്ട് 4 ന് ദിവ്യകാരുണ്യ ആരധനയും, 5 ന് ആഘോഷമായ കുര്‍ബാന മുന്‍ വികാരിമാര്‍, സന്ദേശം ഫാ. ഡോ. ജോര്‍ജ് ഓലിയപ്പുറം, 6.30 ന് ഫാ. ജോര്‍ജ് നെടുംപുറത്തിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം. പ്രധാന തിരുന്നാള്‍ ദിനമായ വ്യാഴാഴ്ച രാവിലെ 6.30 നും, 10 നും വി.കുര്‍ബാനയും, വൈകിട്ട് 4ന് ലദീഞ്ഞ്, തിരുനാള്‍ കുര്‍ബാന ഫാ. ജെറിന്‍ കുഴിയംപ്ലാവില്‍ (ഇടുക്കി ചിന്നാര്‍നിരപ്പ് ചര്‍ച്ച് വികാരി), സന്ദേശം ഫാ. ജിനോ പുന്നമറ്റത്തില്‍ (കോട്ടയം ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍), കെഎസ്ആര്‍ടിസി ആരക്കുഴ റോഡുവഴി ആഘോഷമായ പ്രദക്ഷിണനവും രാത്രി 8ന് സമാപന പ്രാര്‍ത്ഥനയും, തിരുന്നാളിന്റെ അവസാനദിനമായ വെള്ളിയാഴ്ച രാവിലെ 6.30നും,10 നും വി.കുര്‍ബാനയും വൈകിട്ട് 4ന് ലദീഞ്ഞ്, തിരുനാള്‍ കുര്‍ബാന ഫാ.ജോസ് വടക്കേടത്ത് (നെടിയശാല അസ്സിസ്റ്റന്റ് ചര്‍ച്ച് വികാരി), സന്ദേശം ഫാ.ജീസണ്‍ പോള്‍ വേങ്ങാശ്ശേരി (തകഴി സെന്റ്. റീത്താസ് ചര്‍ച്ച് വികാരി), തുടര്‍ന്ന 6.30ന് കാവുംപടി കച്ചേരിത്താഴം വഴി ആഘോഷമായ പ്രദക്ഷിണവും, 8.16ന് സമാപന പ്രാര്‍ത്ഥനയും. തുടര്‍ന്ന് 8.30ന് തിരുവനന്തപുരം ചരയം ചാരിറ്റബിള്‍ കലാവേദി അവതരിപ്പിക്കുന്ന വിശുദ്ധ ദേവസഹായം പിള്ളയുടെ നാടകവും അരങ്ങേറും. ഇടവക മദ്ധ്യസ്ഥരായ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാള്‍ ആഘോഷത്തില്‍ ഏവരും പങ്കുചേരണമെന്ന് ഇടവക വികാരി ഫാ.ജോസഫ് മുളഞ്ഞനാനി അറിയിച്ചു.

രാക്കുളി തിരുനാളിന്റെ പ്രധാന ദിനങ്ങളായ 5,6 തിയതികളില്‍ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ മൂവാറ്റുപുഴ ന്യൂസിന്റെ ഫെയ്സ്ബുക്കിലും, യൂട്യൂബിലും തത്സമയം കാണുന്നതിന് ചാനല്‍ സന്ദര്‍ശിക്കുക

https://youtube.com/@muvattupuzhanews

https://www.facebook.com/muvattupuzhanews.in/?mibextid=ZbWKwL

Back to top button
error: Content is protected !!