ഹോളി മാഗി ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാളിന് കൊടിയേറി

മൂവാറ്റുപുഴ:  ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജ രാജാക്കന്മാരുടെ തിരുനാളിന് വികാരി റവ.ഫാ. ജോസഫ് മുളഞ്ഞനാനി കൊടിയേറ്റി. റവ.ഫാ.ജോണ്‍ കണയങ്കല്‍, ഫാ. ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍, അഡ്വ. പോള്‍ ജോസഫ് കുളത്തൂര്‍, ജോസ് പൊട്ടന്‍പുഴയില്‍,ജോയ് മടേയ്ക്കല്‍, തോമസ് കരിമായ്ക്കല്‍, ജോജോ വടക്കേവീട്ടില്‍, കെ.ജെ ലാസര്‍, സിനി ബിജു പൂനാട്ട്, ജിനു മടേയ്ക്കല്‍, ജോസ് ഇലഞ്ഞിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊടിയേറ്റിനു ശേഷം തിരുസ്വരൂപ പ്രതിഷ്ഠയും, ലദീഞ്ഞും, നൊവേനയും, ആഘോഷമായ സുറിയാനി പാട്ട് കുര്‍ബാന റവ. ഫാ. സെബാസ്റ്റ്യന്‍ നെടുമ്പുറത്ത്, സന്ദേശം റവ.ഫാ. ജോണ്‍സണ്‍ പാലപ്പിള്ളി സിഎംഐ. ബുധനാഴ്ച വൈകിട്ട് 5ന് ആഘോഷമായ പാട്ട് കുര്‍ബാന മുന്‍ വികാരിമാര്‍, സന്ദേശം റവ.ഡോ.ജോര്‍ജ് ഓലിയപ്പുറം, തുടര്‍ന്ന് റവ.ഫാ.പോള്‍ നെടുംമ്പുറത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം. വ്യാഴാഴ്ച വൈകിട്ട് 4 ന് തിരുനാള്‍ കുര്‍ബാന റവ.ഫാ. ജെറിന്‍ കുഴിയംപ്ലാവില്‍, സന്ദേശം റവ.ഫാ. ജിനോ പുന്നമറ്റത്തില്‍, തുടര്‍ന്ന് കെഎസ്ആര്‍ടിസി നാസ് റോഡ് വഴി പ്രദക്ഷിണം.വെള്ളിയാഴ്ച വൈകിട്ട് 4 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ.ഫാ.ജോസ് വടക്കേടത്ത്, തിരുനാള്‍ സന്ദേശം റവ. ഫാ. ജിസണ്‍ പോള്‍ വെങ്ങാശ്ശേരി, തുടര്‍ന്ന് ചരിത്രപ്രശസ്തമായ കൂടിക്കാഴ്ചയും കാവുംപടി കച്ചേരിത്താഴം വഴി ആഘോഷമായ പ്രദക്ഷിണവും. വൈകിട്ട് 8.30ന് തിരുവനന്തപുരം ചമയം ചാരിറ്റബിള്‍ കലാവേദി അവതരിപ്പിക്കുന്ന വിശുദ്ധ ദേവസഹായം പിള്ള ബൈബിള്‍ നാടകവും.ശനിയാഴ്ച രാവിലെ 6.45 ന് സിമിത്തേരി സന്ദര്‍ശിച്ച് മരിച്ചുപോയ പൂര്‍വികരെ അനുസ്മരിച്ച് പ്രാര്‍ത്ഥന.

 

Back to top button
error: Content is protected !!