വിനോദയാത്ര നടത്തി ഓള്‍ കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

വാഴക്കുളം: കെഎസ്ആര്‍ടിസിയുടെ ഏകദിന വിനോദ സഞ്ചാര പദ്ധതിയുമായി സഹകരിച്ച് ഓള്‍ കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലക്കപ്പാറയിലേയ്ക്ക് വിനോദയാത്ര നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ യാത്ര ഉദ്ഘാടനം ചെയ്തു. മലയാറ്റൂര്‍,വെറ്റിലപ്പാറ പ്ലാന്റേഷന്‍,അതിരപ്പിള്ളി, വാഴച്ചാല്‍ വഴി ഉള്‍വനത്തിലൂടെ 60 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മലക്കപ്പാറയിലെത്തിയത്. മയില്‍,കാട്ടാന,സിംഹവാലന്‍ കുരങ്ങന്‍,മലയണ്ണാന്‍ തുടങ്ങിയ കാട്ടുമൃഗങ്ങളെ തൊട്ടടുത്തു കാണുന്നതിനുള്ള അവസരം യാത്രികര്‍ക്കു കെഎസ്ആര്‍ടിസി യുടെ ബജറ്റ് ടൂറിസം – ഏകദിന വിനോദ സഞ്ചാര പദ്ധതിയിലെ യാത്രയിലൂടെ ലഭിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Back to top button
error: Content is protected !!