മൂവാറ്റുപുഴ വൈഎംസിഎ: അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു

മൂവാറ്റുപുഴ: വൈഎംസിഎയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ സംഘടിപ്പിച്ച അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു. മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപമുള്ള വികാസ് നഗര്‍ ബെവാച്ച് സ്വിമ്മിംഗ് പൂളില്‍ നടന്ന യോഗം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് രാജേഷ് മാത്യുവിന്റെ അധ്യക്ഷതവഹിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യോഗത്തില്‍ മാറാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രതീഷ് ചങ്ങാലിമറ്റം, വൈഎംസിഎ ഭരണസമിതി അംഗങ്ങളായ ഫാ.ആന്റണി പുത്തന്‍കുളം, അജി പി.എസ്, ഡോ. ജെയിംസ് മണിത്തോട്ടം, ആന്റണി രാജന്‍, പ്രൊഫ. ജോണ്‍ സക്രിയ, മുഖ്യ പരിശീലകന്‍ എം.പി തോമസ്, പരിശീലകരായ അജയ് തോമസ്, വനിതാ പരിശീലകരായ ജെറിന്‍ ജോസഫ്, വൈഎംസിഎ സെക്രട്ടറി വി.യു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!