ഊര് വെളിച്ചം തിരി തെളിഞ്ഞു

കോതമംഗലം : ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം എറണാകുളം ജില്ലയുടെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയുടെ സഹകരണത്തോടെ സംയുക്തമായി കാടും കടലും എന്ന പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ കുട്ടമ്പുഴ ഭാഗത്തുള്ള 10 ഊരു വിദ്യാലയ കേന്ദ്രങ്ങളെ ദത്തെടുക്കുന്ന പരിപാടിയായ ഊര് വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്പ ഊരു കേന്ദ്രത്തില്‍ നടന്നു. ഡെസ്‌ക്,കസേര, സ്‌കൂള്‍ബാഗുകള്‍ നോട്ട് ബുക്ക് സ്ലേറ്റ്,പേന, പെന്‍സില്‍ തുടങ്ങിയവ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നല്കുന്ന സംഭാവന കൊണ്ടാണ് ഊര് വിദ്യാലയങ്ങളില്‍ നല്കിയത്. ഊര് വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു. എന്‍ എസ് എസ്, എറണാകുളം ജില്ലാ കണ്‍വീനര്‍ പൗലോസ് പി.കെ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസഫ് വര്‍ഗീസ് എം. പദ്ധതി വിശദീകരണം നടത്തി. കോതമംഗലം ബി ആര്‍ സി ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സജീവ് ആശംസകള്‍ അര്‍പ്പിച്ചു. ആദിവാസി – ഗോത്ര മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയും കരുതലും ഊരു വിദ്യാലയ കേന്ദ്രങ്ങളില്‍ നേരിട്ട് നല്കുന്നതാണ് ഈ പദ്ധതി.പ്രഥമവും പ്രധാനവുമായ വിദ്യാഭ്യാസം ഊരുകള്‍ കേന്ദ്രീകരിച്ച് നല്കുന്നതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് മണ്ണിന്റെ മക്കളെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി എല്ലാ എന്‍ എസ് എസ് യൂണിറ്റുകളുടേയും സജീവ പങ്കാളിത്തത്തിലാണ് നടക്കുന്നത്. എറണാകുളം ജില്ലാ എന്‍ എസ് എസ് പി എ സി അംഗങ്ങള്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, വോളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!