സം​സ്ഥാ​ന​ത്ത് പ്ല​സ് വൺ ഓൺലൈൻ ക്ലാസുകൾ നവം​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കാൻ തീരുമാനം.

 

മൂവാറ്റുപുഴ: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്ണി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കാൻ തീരുമാനം. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​യ​ സാഹചര്യത്തിലാണ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം സർക്കാർ അറിയിച്ചത്. ഇതിനു മുന്നോടിയായി പ​ല പ്ലാ​റ്റ് ഫോ​മു​ക​ളി​ലാ​യി​രു​ന്ന വി​വി​ധ മീ​ഡി​യ​ത്തി​ലെ ക്ലാ​സു​ക​ള്‍ firstbell.kite.kerala.gov.in എ​ന്ന ഒ​റ്റ പോ​ര്‍​ട്ട​ലി​ലേ​ക്ക് മാ​റ്റി​.

സംസ്ഥാനത്ത് ഇതോടെ ഓണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ ഭാ​ഗ​മാ​കുന്ന കുട്ടികളുടെ എണ്ണം 45 ലക്ഷമാകും.രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ല്‍ പ​ത്ത​ര വ​രെ ര​ണ്ട് ക്ലാ​സു​ക​ളാ​ണ് തുടക്കത്തിൽ പ്ല​സ് വൺ ക്ലാസ്സിന് ഉ​ണ്ടാ​വു​ക.

പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ കി​ളി​ക്കൊ​ഞ്ച​ല്‍ ആ​ദ്യ ആ​ഴ്ച ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ആ​യി​രി​ക്കും. ഇ​ത് പി​ന്നീ​ട് ക്ര​മീ​ക​രി​ക്കും. അ​വ​ധി ദി​വ​സ​ങ്ങ​ള്‍ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലെ ചി​ല വി​ഷ​യ​ങ്ങ​ളും പ്രൈ​മ​റി, അ​പ്പ​ര്‍ പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ ഭാ​ഷാ വി​ഷ​യ​ങ്ങ​ളും പഠനം തുടങ്ങാനും തീരുമാനമായി.

Back to top button
error: Content is protected !!