അടുക്കള മുറ്റത്ത് കോഴി വളര്‍ത്തല്‍ പദ്ധതി: മൂവാറ്റുപുഴയില്‍ മുട്ട കോഴികളുടെ വിതരണം ആരംഭിച്ചു

മൂവാറ്റുപുഴ: മൃഗസംരക്ഷണ വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി ആവിഷ്‌കരിച്ചിരിക്കുന്ന അടുക്കള മുറ്റത്ത് കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി മുട്ട കോഴികളുടെ വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ ഗവണ്‍മെന്റ് മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സിനി ബിജു അധ്യക്ഷയായി. സീനിയര്‍ വെറ്റിനറി ഓഫീസര്‍ ഡോ. പി.എസ്. ഷമീം, സര്‍ജന്‍ ഡോ. പി. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു. പദ്ധതിപ്രകാരം 46 ദിവസം പ്രായം വരുന്ന 2585മുട്ട കോഴികളെയാണ് സൗജന്യ മായി വിതരണം ചെയ്തത. ഒരു കുടുംബത്തിന് 5 കോഴികള്‍ വീതം 517കുടുംബങ്ങള്‍ക്കാണ് കോഴികളെ സൗജന്യ മായി നല്‍കിയത്. 310200രൂപ യാണ് പദ്ധതിക്ക് വേണ്ടി നഗര സഭ ചിലവഴിച്ചത്. പശു വളര്‍ത്തല്‍ പദ്ധതി യുടെ ഭാഗമായി 10വനിതകള്‍ക്ക് പശു ക്കളെ വാങ്ങാന്‍ 30000രൂപ വീതവും, ആടു വളര്‍ത്തല്‍ പദ്ധതി യുടെ ഭാഗമായി ആടുകളെ വാങ്ങാന്‍ 40വനിത കള്‍ക്ക് 5000രൂപ വീതവും നഗര സഭ യില്‍നിന്നും സബ്‌സിഡി ആയി നല്‍കും.

Back to top button
error: Content is protected !!