ഇടിമിന്നലേറ്റ് ചത്ത പശുക്കളുടെ ഉടമയായ വീട്ടമ്മയ്ക്ക് നാട്ടുകാരുടെ കൈത്താങ്ങ്

പോത്താനിക്കാട്: ഇടിമിന്നലേറ്റ് ചത്ത മൂന്നു പശുക്കളുടെയും കിടാവിൻ്റെയും ഉടമയായ കടവൂർ മാവിൻതൊട്ടി പടിഞ്ഞാറേമലയിൽ ഗീതയ്ക്ക് നാട്ടുകാർ രൂപീകരിച്ച ജനകീയ സമിതി പശുവിനെ വാങ്ങി നൽകി. വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾ രാത്രിയുണ്ടായാ ഇടിമിന്നലേറ്റ് ചാവുകയായിരുന്നു. 30 ലിറ്ററോളം പാൽ ലഭിച്ചിരുന്ന പശുക്കൾ ചത്തതോടെ കുടുംബത്തിൻ്റെ ഉപജീവന മാർഗം അടഞ്ഞതോടെയാണ് നാട്ടുകാർ സഹായവുമായി എത്തിയത്. സെൻ്റ് ജെറോം സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീമ സിബി പശുവിനെ ഗീതയ്ക്ക് കൈമാറി. കൺവീനർ സിബി തൂമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനകീയ സമിതി രക്ഷാധികാരി ഫാ. ആൻ്റണി ഓവേലിൽ, കടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എ.ജെ ജോൺ, ഷാജൻ എടയ്ക്കാട്ട്,അജിംസ് പടിഞ്ഞാറെവീട്ടിൽ, ഷിജു പൊട്ടയ്ക്കൽ, സിജോ തൂമുള്ളിൽ ബാബു കാളിമറ്റം,ജോളി മൊട്ടക്കുന്നേൽ, സാബു ചാക്കോ എന്നിവർ പ്രസംഗിച്ചു. ഇടിമിന്നലേറ്റ് തകർന്ന തൊഴുത്ത് നവീകരണത്തിനായി 44000 രൂപയു സമിതി കൈമാറി.

Back to top button
error: Content is protected !!