കനത്ത മഴ ;കളമശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു;വീട്ടുകാരെ രക്ഷപ്പെടുത്തി

 

ആലുവ :കളമശേരിയില്‍ ചെരിഞ്ഞ ഇരുനില വീട്ടിലെ താമസക്കാരെ രക്ഷപെടുത്തി. കൂനംതൈയ്യിലുളള ഹംസയുടെ വീടാണ് രാവിലെ എട്ട് മണിയോടെ ചരിഞ്ഞത്. വീട്ടിലുള്ളവരെ രക്ഷപ്പെടുത്തി. ബലക്ഷയത്തിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

വീടിന്‍റെ താഴത്തെ നില പൂര്‍ണമായി മണ്ണിലേക്ക് അമര്‍ന്നു പോയി. മുകളിലത്തെ നിലയും അതിന് മുകളില്‍ ആസ്ബറ്റോസ് ഇട്ട ഭാഗവുമാണ് ഇപ്പോള്‍ പുറത്തുകാണുന്നത്. മുകള്‍ നിലയിലായിരുന്നു ഹംസയും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ അയല്‍വാസികളാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. വീടിന്‍റെ താഴത്തെ നില ഇരുപത് വ‍ര്‍ഷം മുമ്ബ് ചെങ്കല്ലുകൊണ്ട് നി‍ര്‍മിച്ചതാണ്.കനത്ത മഴയില്‍ കുതിര്‍ന്ന് താഴേക്ക് ഇരുന്നുപോയതാകാം എന്നാണ് കരുതുന്നത്.

ഒരു വശത്തേക്ക് ചെരിഞ്ഞ വീട് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വീഴാതിരിക്കാന്‍ താല്‍ക്കാലിക ക്രമീകരണം ഏര്‍‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭാ അധികൃതരുംഫയര്‍ഫോഴ്സും എത്തി വീട് പൊളിച്ചുനീക്കാനുളള ശ്രമം തുടങ്ങി. മണ്ണിലേക്ക് പുതഞ്ഞുപോയ താഴത്തെ നിലയില്‍ കഴിഞ്ഞ ദിവസം വരെ വാടകയ്ക്ക് ആളുകള്‍ താമസിച്ചിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞുപോയതത്.

Back to top button
error: Content is protected !!