സംസ്ഥാനത്ത് സെപ്റ്റംബര്‍ നാലുവരെ ശക്തമായ മഴയ്ക്ക് സാധ്യത.

മൂവാറ്റുപുഴ : ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സെപ്റ്റംബര്‍ നാലുവരെ ശക്തമായ മഴയ്ക്ക് സാധ്യത.ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ ഇടുക്കി, ബുധനാഴ്ച വയനാട്, വെളളിയാഴ്ച മലപ്പുറം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമായിരുന്നു.എന്നാൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂവാറ്റുപുഴയിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു.

Back to top button
error: Content is protected !!