കനത്ത മഴയില്‍ കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടുകള്‍ക്ക് ഭീഷണി

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേ കവലക്ക് സമീപം മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ കനാലിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായി. കനത്ത മഴയെതുടര്‍ന്നാണ് കനാല്‍ ഭിത്തി ഇടിഞ്ഞത്. 30 അടിയോളം താഴ്ചയിലാണ് കനാല്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് അധികാരികള്‍ എം വി ഐ പി ഉദ്യേഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി ജി ആര്‍ച്ച, ഓവര്‍സിയര്‍ ഷെറീന എം അബൂബക്കര്‍, ലസ്‌ക്കര്‍ കെ എം മക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി. ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. വീടുകള്‍ക്കുള്‍പ്പെടെ അപകട ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ ആന്റണി ജോണ്‍ എം വി ഐ പി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കി.

 

Back to top button
error: Content is protected !!