കനത്ത മഴ ; മലങ്കര ഡാമിലെ 5 ഷട്ടറുകള്‍ ഉയര്‍ത്തി

തൊടുപുഴ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിലെ 5 ഷട്ടറുകള്‍ ഒന്നര മീറ്റര്‍ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നു. 6 ഷട്ടറുകളും ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയെങ്കിലും നിലവില്‍ ഒരു ഷട്ടര്‍ മാത്രമാണ് കൂടുതലായി ഉയര്‍ത്തിയിട്ടുള്ളത്. ഷട്ടര്‍ നമ്പര്‍ രണ്ട് , മൂന്ന് , നാല്, അഞ്ച് ,ആറ് എന്നിവയാണ് ഉയര്‍ത്തിയത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Back to top button
error: Content is protected !!