ആയവനയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

 

 

മൂവാറ്റുപുഴ : ആയവന പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുകയും ആരോഗ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത മെഡിക്കൽ ആഫീസർ ഡോ. ശിവപ്രിയയുടെ നേതൃത്വത്തിലുള്ള 64 ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജൻ കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ജൂലി സുനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ രഹ്ന സോബിൻ, എം.എസ്. ഭാസ്ക്കരൻ, പഞ്ചായത്തംഗംങ്ങളായ പി.കെ. അനീഷ്, ഉഷ രാമകൃഷ്ണൻ, അന്നക്കുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, ജെയിംസ് എൻ. ജോഷി, പി.ആർ. രമ്യ, ജോളി ഉലഹന്നാൻ, മെഡിക്കൽ ആഫീസർ ഡോ. ശിവപ്രിയ, പഞ്ചായത്ത് സെക്രട്ടറി പി.എം. ജയരാജ് എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ …………………

ആയവന പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ആരോഗ്യ പ്രവർത്തകരെ ആദരിച്ചപ്പോൾ.

Back to top button
error: Content is protected !!