കടയിരുപ്പിൽ ​ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആരോ​ഗ്യപ്രവർത്തകർക്ക് പരിക്ക്.

 

കോലഞ്ചേരി:കടയിരുപ്പ് ​ഗവൺമെന്റ് ആശുപത്രിയ്ക്ക് സമീപമുള്ള നാൽക്കവലയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആരോ​ഗ്യപ്രവർത്തകർക്ക് പരിക്ക്.വടവുകോട് ബ്ലോക്ക് പ‍ഞ്ചായത്ത് ആരോ​ഗ്യവിഭാ​ഗത്തിന് കീഴിലുള്ള കടയിരുപ്പ് ​ഗവൺമെന്റ് ആശുപത്രിയിലെ പാലിയേറ്റിവ് കെയർ യൂണിറ്റിലെ ആബുലൻസാണ് അപകടത്തിൽപ്പെട്ടത്. സാന്ത്വന പരിചരണ വിഭാ​ഗത്തിലെ ആരോ​ഗ്യപ്രവർത്തകരായ ഫിസിയോതെറാപ്പിസ്റ്റ് അനീഷ് അബ്രഹാം, നേഴ്സ് സിനി ഡെൻസ്, ഡ്രൈവർ പഴന്തോട്ടം സ്വദേശി എൽദോ മത്തായി എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം പട്ടിമറ്റംഭാ​ഗത്തുനിന്നും വരികയായിരുന്ന ആംബുലൻസ് ആലുവ റോഡിൽ നിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ നിന്നും വെറും നൂറുമീറ്റർ ദുരം മാറിയാണ് അപകടം നടന്നത്. ഇവരെ ഉടൻ തന്നെ കേലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാരപരിക്കുകൾ മാത്രമാണ് ഇവർക്കുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കാർ ഓടിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി അഡ്വ.നീനു പി കുമാർ പരിക്കുകളേൽക്കാതെ രക്ഷപെട്ടു. (സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )

Back to top button
error: Content is protected !!