ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന: 11സ്ഥാപനങ്ങൾക്കെതിരെ നടപടി

കോലഞ്ചേരി:പുകയില നിയമലംഘനങ്ങൾ തടയുന്നതിനായി ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 11 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. തിരുവാണിയൂർ, മാമല, വണ്ടിപ്പേട്ട, കോലഞ്ചേരി, ചൂണ്ടി, പൂതൃക്ക എന്നിവിടങ്ങളിലായി 38 സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.ഭക്ഷണശാലകൾ, സ്കൂൾ പരിസരം, പൊതുഇടങ്ങൾ, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഭക്ഷണശാലകളിലും തൊഴിലിടങ്ങളിലും പുകയിലരഹിത മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതിരിക്കുക, കടകളിൽ പുകയില ഉത്പന്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുക, പൊതുസ്ഥലത്ത് പുകവലി പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കടകളോടുചേർന്നു ലൈറ്റർ, തീപ്പെട്ടി എന്നീ സൗകര്യങ്ങൾ അനുവദിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്.വെയിറ്റിംഗ് ഷെഡുകൾ, ബസ്‌റ്റോപ്പുകൾ എന്നിവയോട് ചേർന്നുള്ള പൊതുഇടങ്ങൾ പുകവലിക്കാർ താവളമാക്കുന്നതുമൂലം അനുഭവിക്കേണ്ടിവരുന്ന നിരന്തര ശല്ല്യത്തേക്കുറിച്ച്  സ്ത്രീകളും കുട്ടികളും വ്യാപകമായി പരാതിപ്പെടുന്ന സാഹചര്യമുണ്ട്.ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബദറുദ്ദീൻ ഐ., ആനിയമ്മ പി. ഡി., ശ്രീകാന്ത് എസ്., മനീഷ് എം. എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Back to top button
error: Content is protected !!